ആദിവാസികൾക്ക് വിതരണം ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ച വനഭൂമിയിൽ 10,000 ഏക്കർ വിതരണം ചെയ്തിട്ടില്ലെന്ന് എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം:സംസ്ഥാനത്തെ ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യൻ കേന്ദ്രാനുമതി ലഭിച്ച വനഭൂമിയിൽ 10,000 ഏക്കർ ഇപ്പോഴും വിതരണം ചെയ്യാനായിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യു-ഋന്നതിനായി കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുവാദം ലഭിച്ചത് 19,009.817 ഏക്കർ( 7693 ഹെക്ടർ) വനഭൂമിക്കാണെന്നും മാണി.സി കാപ്പന് നിയമസഭയിൽ രേഖാമൂലം മന്ത്രി മറുപടി നൽകി.
കേന്ദ്രാനുമതി ലഭിച്ചതിൽ 9002.288 ഏക്കർ നാളിതുവരെ റവന്യൂ വകുപ്പ് വിതരണം ചെയ്തു. മലപ്പുറം- 426.15 ഏക്കർ, പാലക്കാട്- 2720.10, വയനാട് -5780.98, കാസർഗാഡ്- 75.04 എന്നിങ്ങനെയാണ് ഭൂമി വിതരണം ചെയ്തത്. ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിന് എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2001ൽ 30,000 ഏക്കർ വനഭൂമി ആവശ്യപ്പെട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രായത്തിന് കത്ത് നൽകിയത്.
2011 ലാണ് സുപ്രീംകോടതിയുടെ അനുമതിയോടെ 19,009.817 ഏക്കർ വനഭൂമി ആദിവാസികളുടെ പിനരധിവാസത്തിന് അനുവദിച്ചത്. ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും വനംവകുപ്പ് ഭൂമി വിട്ടു നൽകിയിട്ടില്ല. ഭൂമി വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് വാങ്ങി വനംവകുപ്പ് ചെലവഴിച്ചുവെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.