തമിഴ്‌നാട്ടിലേക്ക് മീനുമായി പോയ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി
text_fieldsതിരുവനന്തപുരം: തമിഴ്‌നാട്ടിലേക്ക് മീനുമായി പോയ കണ്ടെയ്‌നർ ലോറി പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയപാതയില്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ പാരൂര്‍ക്കുഴിയിലാണ് അപകടം. കാല്‍നട യാത്രക്കാരും വാഹനങ്ങളുമില്ലാതിരുന്നത് വന്‍ ദുരന്തമൊഴിവായി. ചാറ്റല്‍ മഴയില്‍ വളവില്‍ ലോറി തെന്നിമാറിയതാണ് അപകടത്തിനിടയാക്കിയതെന്നും ഡ്രൈവര്‍ പറയുന്നു.
ഈ പ്രദേശം നിത്യവും അപകടമേഖലയായി മാറുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് മുപ്പതിലെറെ യാത്രക്കാരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് കടക്കുള്ളിലേക്ക് ഇടിച്ച്കയറി നിരവധി പേര്‍ക്ക് പരിക്കേറ്റതും ഇതേ സ്ഥലത്താണ്. അന്നും ചാറ്റല്‍ മഴയില്‍ ബസ് തെന്നിമാറിയതാണ് അപകടത്തിനിടയാക്കിയതെന്നും ഡ്രൈവര്‍ പറഞ്ഞത്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രിയതയാണ് പലപ്പോഴും പ്രദേശത്ത് അപകടത്തിനിടയാക്കുന്നതെന്ന ആരോപണവുമുയരുന്നത്.
കരമന കളിയിക്കാവിള ദേശീയപാതയില്‍ പാരൂര്‍ക്കുഴിയില്‍ മാസങ്ങള്‍ക്കിടെ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. അമിത വേഗതയും റോഡ് നിര്‍മാണത്തിലെ അശാസ്ത്രിയതയും അപകടകാരണമായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ദേശീയപാത വികസനത്തിന് മുമ്പ് നിത്യവും അപകട മേഖലായിയിരുന്ന പാരൂര്‍ക്കുഴി റോഡ് വികസനത്തിന്റെ ഭാഗമായി വളവ് നിവര്‍ത്തി അപകടം കുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നെങ്കിലും പൂര്‍ണമായും റോഡിലെ വളവ് മാറാത്തതും ഈ ഭാഗത്തെ റോഡ് നിര്‍മാണത്തിലെ അപകതയുള്ളതും അപകത്തിനിടയാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പല സ്ഥലങ്ങളിലും സ്പീഡ് ലിമിറ്റും സ്ഥാപിച്ചിട്ടില്ല. നിരന്തരമുള്ള പരൂര്‍ക്കുഴിയിലെ അപകടം പഠന വിധേയമാക്കി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.