യു.കെയിൽ മലയാളി നഴ്സിനെയും മക്കളെയും കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
text_fieldsലണ്ടൻ: യു.കെയിലെ മലയാളി നഴ്‌സ് അഞ്ജുവിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ശ്രീകണ്ഠാപുരം പടിയൂര്‍ സ്വദേശിയായ അഞ്ജുവിന്റെ ഭർത്താവ് സാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സാജുവിനെ തിങ്കളാഴ്ച നോർത്താംപ്റ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച പുലർച്ചെയാണ് കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവിനെയും മക്കളായ ജാൻവി, ജീവ എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ലണ്ടനിൽ കുടുംബസമേതം കഴിയുകയായിരുന്നു ഇവർ. ബ്രിട്ടനിലെ കെറ്ററിങ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.
അഞ്ജു ജോലിക്കെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.ബാംഗ്ലൂരില്‍ വെച്ച് സാജുവുമായി പരിചയത്തിലായ അഞ്ജു 2012 ലാണ് വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഇരുവരും സൗദിയിലായിരുന്നു.
അവിടെ ഡ്രൈവറായായിരുന്നു സാജു. 2021 ഒക്ടോബറില്‍ യുകെയിലേക്ക് പോയ ഇരുവരും ആറ് മാസങ്ങള്‍ക്ക് മുന്‍പ് കുട്ടികളെയും യുകെയിലേക്ക് കൊണ്ടുപോയി. കാര്യമായ കുടുംബപ്രശ്നങ്ങള്‍ ഉള്ളതായി അറിയിച്ചിരുന്നില്ലെങ്കിലും മകള്‍ സന്തോഷവതി ആയിരുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.