പഞ്ചസാര കള്ളൻ പിടിയിൽ
text_fieldsകൊച്ചി: പഞ്ചസാര നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശികളെ കബളിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശിയായ ജിതേന്ദ്ര രാജറാം കമ്പ്ലെ എന്നയാളാണ് പിടിയിലായത്.എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയ്ശങ്കറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊച്ചി സ്വദേശികളായ പരാതിക്കാർ പഞ്ചസാര കച്ചവടം ചെയ്യുന്നതിനായി 9 ലക്ഷത്തോളം രൂപ മുംബൈ സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു . തുർന്ന് പഞ്ചസാര കയറ്റുവാനായി ലോറി അയച്ചു കൊടുത്തപ്പോൾ ഓർഡർ ക്യാൻസൽ ആയി എന്ന് പറഞ്ഞ് ലോറി തിരിച്ചയച്ചു. പലപ്രാവശ്യം പഞ്ചസാര നൽകാൻ ആവശ്യപ്പെട്ട് പ്രതി ഓരോ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു. പിന്നീട് പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടു. പണവും തിരികെ നൽകാൻ പ്രതി തയ്യാറായില്ല . ഇതേത്തുടർന്ന് പരാതിക്കാർ പ്രതിയുടെ കമ്പനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതിയുടെ കമ്പനിയായ ഗ്ലോബൽ ഇമ്പക്സ് ഇന്റർനാഷണൽ കമ്പനിക്ക് യാതൊരു ട്രേഡിങ്ങും ഇല്ല എന്ന് മനസ്സിലായി. ഇതോടെ പരാതിക്കാർ പൊലീസിനെ സമീപിക്കുകയായിരുന്നു.
എ.സി.പി എറണാകുളം സെൻട്രൽ ജയകുമാറിന്റെ നിർദ്ദേശപ്രകാരം കൊച്ചിയിലെത്തിയ പ്രതിയെ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് ശങ്കറിന്റെയും സബ് ഇൻസ്‌പെക്ടർ അനൂപ് ചാക്കോയുടെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ ഇൻസ്പെക്ടർ അഖിൽ കെ പി, സബ്ബ് ഇൻസ്പെക്ടർ രവീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്, സജിമോൻ എന്നിവരും ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.