ബ്രെയിൻ ട്യൂമർ ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsതാമരശ്ശേരി: ബ്രെയിൻ ട്യൂമർ ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. വെഴുപ്പൂർ കുടുക്കിലുമ്മാരം വടക്കെ പറമ്പിൽ മുഹമ്മദലിയാണ് (48) ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.
നിർധന കുടുംബത്തിന്റെ ആശ്രയമായിരുന്ന മുഹമ്മദലി രോഗബാധിതനായി കിടപ്പിലായതോടെ നാലു പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം തുടർചികിത്സക്കും നിത്യജീവിതത്തിനും എന്തു ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.
ജീവിത പ്രയാസങ്ങൾക്കിടയിലും നാട്ടിലെ പൊതുകാര്യങ്ങളിലും പ്രത്യേകിച്ച് ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു മുഹമ്മദലി. ചികിത്സയുടെ ഭാഗമായി രണ്ടു ശസ്തക്രിയകൾക്ക് വിധേയനായി. ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ചികിത്സയുടെ ഭാഗമായി ഭീമമായ സാമ്പത്തിക ബാധ്യത വന്നതിനാൽ വീടും സ്ഥലവും ജപ്തിഭീഷണിയിലാണ്. തുടർന്നുള്ള ചികിത്സക്കും കുടുംബത്തെ സുരക്ഷിതമാക്കുന്നതിനും 30 ലക്ഷം രൂപയോളം ആവശ്യമായി വന്നിരിക്കുകയാണ്. ഈ തുക
കണ്ടെത്തുന്നതിനും നിർധന കുടുംബത്തിന്റെ അത്താണിയായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമായി നാട്ടുകാർ വടക്കെ പറമ്പിൽ മുഹമ്മദലി ചികിത്സ സഹായ കമ്മിറ്റി എന്ന പേരിൽ എം.കെ. രാഘവൻ എം.പി, എം.കെ. മുനീർ എം.എൽ.എ, വി.എം. ഉമ്മർ, ജെ.ടി. അബ്ദുറഹ്മാൻ തുടങ്ങിയവർ രക്ഷാധികാരികളായി 101 അംഗ ജനകീയ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നു.
മുഹമ്മദലിയുടെ ഭാര്യ നൗഷിദയുടെ പേരിൽ എച്ച്.ഡി.എഫ്.സി കോഴിക്കോട് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കുടുക്കിൽ ബാബു ചെയർമാനായും എ.കെ. അബ്ബാസ് കൺവീനറായും എസ്.ആർ.എസ്. ഹമീദ് ട്രഷററായുമുള്ള സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഫോൺ: 96453 33333. അക്കൗണ്ട് നമ്പർ: 50100552271758. ഐ.എഫ്.എസ്.സി കോഡ്: HDFC0000125 എച്ച്.ഡി.എഫ്.സി ബാങ്ക്, കോഴിക്കോട്. ഗൂഗ്ൾ പേ നമ്പർ: 8086134883.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.