മുന്നറിയിപ്പായി ജമാഅത്തെ ഇസ്ലാമിയുടെ കൂറ്റൻ ബഹുജന റാലി
text_fieldsകോഴിക്കോട്: രാജ്യത്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്തെറിയാൻ ഹിന്ദുത്വ ഫാഷിസ്റ്റുകളെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കുട്ടികളും സ്ത്രീകളുമടക്കം അണിനിരന്ന ജമാഅത്തെ ഇസ്ലാമിയുടെ കൂറ്റൻ ബഹുജനറാലി ശ്രദ്ധേയമായി. അഭിമാനം അടിയറവെച്ച് ഫാഷിസത്തിന് കീഴടങ്ങാൻ ഇന്ത്യൻ ജനതക്കാവില്ലെന്ന് ഓർമപ്പെടുത്തിയ റാലി ഏകപക്ഷീയ വംശീയ ആക്രമണങ്ങളെ കണ്ടില്ലെന്നു നടക്കാനാവില്ലെന്ന മുന്നറിയിപ്പുകൂടിയായി.
ബാബരി മസ്ജിദ് പുനർനിർമിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക, ഹിന്ദുത്വവംശീയതയെ പ്രതിരോധിക്കുക, ഇന്ത്യൻ മുസ്‍ലിം ചരിത്രത്തെ തച്ചുടക്കാനാവില്ല, നീതിപീഠങ്ങൾ അനീതിയുടെ കാവൽക്കാരാവരുത്, ബുൾഡോസർ ജനാധിപത്യത്തെ ജനകീയമായി ചെറുക്കും, ബാബരി-ഗ്യാൻവാപി ജുഡീഷ്യൽ കർസേവ അനുവദിക്കില്ല തുടങ്ങിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു റാലി. അരയിടത്തുപാലം മിനി ബൈപാസിൽനിന്ന് ആരംഭിച്ച റാലി കടപ്പുറം മറൈൻ ഗ്രൗണ്ടിൽ സമാപിച്ചു.
പി. മുജീബുറഹ്മാൻ, എം.ഐ. അബ്ദുൽ അസീസ്, ടി.കെ. ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുസ്സലാം വാണിയമ്പലം, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, എം.കെ. മുഹമ്മദലി, ടി. മുഹമ്മദ് വേളം, സി.ടി. സുഹൈബ്, അബ്ദുൽ ഹക്കീം നദ്‌വി, ടി. ശാക്കിർ, ആർ. യൂസുഫ്, എച്ച്. ശഹീർ മൗലവി, പി.ടി.പി. സാജിദ, മുഹമ്മദ് സഈദ്, ടി.കെ, അഡ്വ. തമന്ന സുൽത്താന തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.