കഴക്കൂട്ടത്ത് വൻ കവർച്ച; വ്യാപാരിയുടെ വീട് കുത്തിതുറന്ന് 35 പവൻ സ്വർണം കവർന്നു
text_fieldsകഴക്കൂട്ടം: വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച; 35 പവൻ സ്വർണവും മറ്റു വിലപിടിപ്പുള്ള സാധനവുമാണ് കവർച്ച നടത്തിയത്. കഴക്കൂട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എൻറർപ്രൈസസ് ഉടമയായ മേനംകുളം വിളയിൽകുളം ശ്യാമിന്റെ സൗപർണിക വീട്ടിലാണ് നാടിനെ നടുക്കിയ കവർച്ച അരങ്ങേറിപ്പത്. ശ്യാം കുടുംബ സമേതം മൂകാംബികയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം ശ്രദ്ധയിൽപ്പെട്ടത്.
വെള്ളിയാഴ്ചയാണ് ശ്യാമും കുടുംബവും ഒന്നിച്ച് മൂകാംബികയിൽ യാത്ര പോയത്. ചൊവ്വാഴ്ച ഉച്ചയോടെ മേനംകുളം വിളയിൽകുളത്തെ വീട്ടിൽ മടങ്ങിയെത്തി വാതിൽ തുറക്കാൻ പോയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്തനിലയിൽ കണ്ടത്. തുടർന്ന് വീടിനകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം വരുന്ന സ്വർണം നഷ്ടമായത് മനസ്സിലാക്കിയത്.
കൂടിയ ഇനം രണ്ട് വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ശ്യാം പറഞ്ഞു. കൂടുതൽ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് പരിശോധനക്ക് ശേഷമേ അറിയാൻ കഴിയൂ. വീടിന്റെ പ്രധാന ഡോറും മുറികളിലെ വാതിലുകളും അലമാരകളും കുത്തിത്തുറന്ന നിലയിലാണ്.
കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. മോഷണം നടന്ന വീടിനോട് ചേർന്ന് അന്തർ സംസ്ഥാന ദീർഘദൂര സർവിസ് നടത്തുന്ന ബസുകൾകൊണ്ടിടുന്ന സ്ഥലമാണ്.
വീട്ടിൽനിന്നു പോയ പൊലീസ് നായ് ബസിടുന്ന ഈ സ്ഥലത്ത് പോയി നിന്നു. അതുകൊണ്ടുതന്നെ ബസിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി ടി.വി പരിശോധനയും മറ്റും വ്യാപകമാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.