Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2022 4:40 PM GMT Updated On
date_range 30 Nov 2022 4:40 PM GMTതെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം.
പിലാക്കലിൽ ഉമ്മയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ പട്ട വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. റോഡരികിെല കോൺക്രീറ്റിലേക്കാണ് തെറിച്ചുവീണത്.
ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഖദീജ. ഭാര്യ: ഹലീമ. മക്കൾ: ഫാരിസ്, ഫഹമിദ. മരുമക്കൾ: സൽമാൻ, സ്വഫ് വാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story