മധ്യവയസ്ക വീട്ടിലേക്കുള്ള വഴിയിലെ റബര്‍ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
text_fieldsകൊല്ലം: കടക്കലിൽ മധ്യവയസ്കയെ വീട്ടിലേക്കുള്ള വഴിയിലെ റബര്‍ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് (51) മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാൻ ഷീലയുൾപ്പടെയുള്ള ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. അവിടെ വെച്ച് ബന്ധു ഷീലയെ മർദിച്ചിരുന്നതായി കുടുബം പറയുന്നു. ഇതിൽ മനോവിഷമത്തിലായിരുന്നു ഷീലയെന്നും ബന്ധുക്കളിൽനിന്ന് ഭീഷണി ഉണ്ടായിരുന്നെന്നും അമ്മ ആരോപിച്ചു.
ഷീലയെ മർദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നും നിലപാടെടുത്ത കുടുംബം കൊട്ടാരക്കര ഡിവൈ.എസ്.പിയെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വഴങ്ങിയത്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടക്കൽ പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർനടപടിയെടുക്കുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.