വനമധ്യത്തിൽ മൂന്നംഗ കുടുംബത്തിന് ദുരിത ജീവിതം
text_fieldsഇരിക്കൂർ: ചുറ്റുപാടും വലിയ പാറക്കെട്ടുകളും വനഭൂമിയും. 10 ഏക്കർ കാടിെൻറ മധ്യത്തിൽ ദുരിതവുമായി മൂന്നംഗ കുടുംബം. വീട്ടിലും പുറത്തും നിറയെ കുരങ്ങുകളും പാമ്പുകളും ഇഴജീവികളും. ദുരിതവും കഷ്ടപ്പാടും സഹിച്ച് സർക്കാറിെൻറ പെൻഷൻ മാത്രമായി മരുന്നും ചികിത്സയുമായി കഴിയുന്ന കുടുംബം. ഇത് ഉൾക്കാട്ടിനുള്ളിലെ ഏതോ ആദിവാസി മേഖലയല്ല.
മട്ടന്നൂർ നഗരസഭയിലെ മണ്ണൂരിലാണ് ഒരു കുടുംബം ദുരിത ജീവിതം നയിക്കുന്നത്. മണ്ണൂർ ജുമാമസ്ജിദിന് മുന്നിലൂടെ ചളി നിറഞ്ഞ റോഡിലൂടെ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കാടിനുള്ളിലൂടെ കടാങ്കോട് പാഞ്ചുവിെൻറ വീട്ടിലെത്താം. 75 വയസ്സുള്ള പാഞ്ചുവിെൻറ ഭർത്താവ് കേളമ്പേത്ത് കണ്ണൻ 10 വർഷം മുമ്പ് മരിച്ചു. ഇപ്പോൾ അന്ധയായ മകൾ ശ്യാമളയും മനോരോഗിയായ മകൻ മനോഹരനുമാണ് പാഞ്ചുവിനോടൊപ്പം ഉള്ളത്. മൺകട്ടയിൽ നിർമിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവരുടെ ഏക വരുമാനവും ജീവിതമാർഗവും സർക്കാർ നൽകുന്ന സാമൂഹിക പെൻഷനാണ്.
വീടിനും ചുറ്റുമായി 34 സെൻറ് സ്ഥലത്തെ തെങ്ങുകളിൽ നിന്ന് ഒരു തേങ്ങ പോലും കുരങ്ങുകൾ വർഷങ്ങളായി കൊടുക്കാറില്ല. കുരങ്ങുകൾ വീട്ടിനുള്ളിൽ കയറി ഭക്ഷണ സാധനങ്ങൾ എടുത്തുകൊണ്ടുപോവും. മഴയെ തടുക്കാൻ എല്ലാ ഭാഗങ്ങളിലും പ്ലാസ്റ്റിക് ഷീറ്റുകൾ വെച്ച് കെട്ടിയിരിക്കുകയാണ്. ചുറ്റുപാടും പാറക്കെട്ടുകളും ഉറവ വെള്ളവുമുള്ളതിനാൽ പാമ്പുകളുടെയും ഇഴജീവികളുടെയും വാസസ്ഥലം കൂടിയാണ് വീടിെൻറ പരിസരം. രാത്രികാലങ്ങളിൽ കാട്ടുപന്നികളുടെ ശല്യവും കുറവല്ല. വന്യജീവി ആക്രമണങ്ങളിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനടക്കം പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.