വീട്ടമ്മയും പെൺമക്കളും കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ
text_fieldsചാരുംമൂട്: വീട്ടമ്മയും രണ്ട് പെൺമക്കളും കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ. താമരക്കുളും കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ കലമോൾ (33), മീനുമോൾ (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലമോളും മീനുമോളും മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നു.
കലമോൾക്ക് ശാരീരിക വൈകല്യവുമുണ്ടായിരുന്നു. ഇരുവരും ബഡ്സ് സ്കൂളിൽ പോയിക്കൊണ്ടിരുന്നവരാണ്. മീനുമോൾ വിവാഹിതയായിരുന്നെങ്കിലും ബന്ധം വേർപെടുത്തിയിരുന്നു.
ശശിധരൻ പിള്ള (66) ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 8.30ന് പ്രസന്നയുടെ സഹോദരിയും അയൽവാസിയുമായ സുജാത ഇവർക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് മൂവരെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
രണ്ടുപേരെ രണ്ടു കട്ടിലുകളിലായും ഒരാളെ തറയിലുമാണ് കണ്ടെത്തിയത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും പൂർണമായും കത്തിയനിലയിലാണ്. മുറിയുടെ ജനലുകളും ഗ്രില്ലുകളും തകർന്നു. പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.