മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താൻ നീക്കം
text_fieldsവിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നീക്കം. ഇതിനായി കഴിഞ്ഞ ദിവസം ഫർസീൻ മജീദിനെതിരെയുള്ള കേസുകളുടെ വിശദാംശങ്ങൾ മട്ടന്നൂർ പൊലീസ് ശേഖരിച്ചിരുന്നു.
2016 മുതലുള്ള കേസുകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ നായർ ഫർസീനെതിരെ കാപ്പ ചുമത്താനുള്ള നിർദേശം കലക്ടർക്ക് കൈമാറി. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും കണ്ണൂരിൽ നിന്ന് നാടു കടത്തണമെന്നുമാണ് ആവശ്യം.
അതേസമയം, ഫർസീനെതിരെയുള്ള കേസുകളിലധികവും രാഷ്ട്രീയ കേസുകളാണ്. റോഡുപരോധമടക്കമുള്ള സമരങ്ങളുടെ പേരിലാണ് പല കേസുകളുമുള്ളത്. ഒരു വധശ്രമകേസും ഫർസീനെതിരെ ഉണ്ട്. ഇവ ചൂണ്ടികാട്ടിയാണ് കാപ്പ ചുമത്താനുള്ള നിർദേശം നൽകിയിരിക്കുന്നത്. കാപ്പ സമിതിയുടെ തീരുമാനത്തിന് ശേഷമാണ് കാപ്പ ചുമത്താനാകുക.
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും യാത്ര ചെയ്യാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദും നവീൻ കുമാറും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.