ഉംറക്ക് പോയ കോഴഞ്ചേരി ചെറുകോൽ സ്വദേശിനി നിര്യാതയായി
text_fieldsകോഴഞ്ചേരി: മക്കയിലേക്ക് ഉംറക്ക് പോയ സംഘത്തിലെ സ്ത്രീ ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലിരിക്കെ ജിദ്ദയിലെ ആശുപത്രിയിൽ നിര്യാതയായി. ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് രാജന്‍റെ (അബ്ബാസ്) ഭാര്യ സുബൈദ ബീവിയാണ് (67) നിര്യാതയായത്.
ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4.10നാണ് മരിച്ചത്. വൃക്ക- ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന ഇവർക്ക് മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവെന്ന് വ്യക്തമായി. ജനുവരിൽ 26ന് കാട്ടൂർപേട്ട പഴയപള്ളി ഇമാം നജീബ് ബാഖവിയുടെ നേതൃത്വത്തിൽ ഉംറക്ക് പോയ സംഘത്തിൽ ഭർത്താവ് രാജനും ഒപ്പമുണ്ടായിരുന്നു.
തിരിച്ചുവരാൻ വിമാനത്താവളത്തിൽ എത്തിയ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ കോമ്പളക്സിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ജിദ്ദയിൽ നടക്കും. മക്കൾ: അൻവർ, അനീഷ്. മരുമക്കൾ: അൽഫിയ, ഷാജിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.