കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsകണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജോലി ആവശ്യാർഥമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊണ്ടുപോയ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ വിജേഷ് (28), മലർ (26), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. പരിക്കേറ്റ ഭര്‍തൃമതിയായ യുവതി കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.
ആഗസ്റ്റ് 27ന് രാവിലെയാണ് സംഭവം. ചാലക്കുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ജോലി ആവശ്യാർഥമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോലി കഴിഞ്ഞ് വൈകീട്ട് ഓട്ടോയില്‍ തിരിച്ചുകൊണ്ടുവിടുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാർട്ടേഴ്‌സിലേക്ക് പോയിരുന്നു. താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപമുള്ള ക്വാർട്ടേഴ്സാണെന്ന് കരുതുന്നു. ഇവിടെവെച്ച് പ്രതികൾ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനൽകി. പിറ്റേന്ന് രാത്രിവരെ യുവതിയെ ഇവിടെ പാര്‍പ്പിച്ച സംഘം കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. യുവതിയുമായി നേരത്തെ പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവരുടെ താമസസ്ഥലം പൂട്ടിയിട്ട നിലയിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.