മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി അമാച്ചുക്കവ് ഒകേകെയെ പിടികൂടി
text_fieldsകൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയൻ സ്വദേശി അമാച്ചുക്കവ് ഒകേകെ (37) അറസ്റ്റിൽ. ഇയാൾ ബംഗളൂരു ബെലെകഹഹള്ളിയിലാണ് താമസം. എളമക്കര പൊലീസ് മാർച്ചിൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
മാർച്ച് രണ്ടിനാണ് സംഭവം. ഇടപ്പള്ളി രണദിവെ റോഡിൽ ഒായോ ഹോംസ് വാടകക്കെടുത്ത കെട്ടിടത്തിെൻറ മൂന്നാം നിലയിലെ 303ാം നമ്പർ മുറിയിൽ മയക്കുമരുന്നുമായി രണ്ടുപേർ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആലുവ മാമ്പിള്ളി മൂത്തേടത്ത് അഹമ്മദ് യാസീൻ, ആലുവ എടത്തല എട്ടുകാട്ടിൽ മുഹമ്മദ് ഷഹാദ് എന്നിവരാണ് അറസ്റ്റിലായത്.
ഒരാളിൽനിന്ന് 18 ഗ്രാമും രണ്ടാമനിൽനിന്ന് മൂന്നുഗ്രാമും എം.ഡി.എം.എ പിടിച്ചെടുത്തു. കൂടുതൽ പേരെ ചോദ്യം ചെയ്തപ്പോൾ നൈജീരിയൻ സ്വദേശിയിൽ എത്തുകയായിരുന്നു. നൈജീരിയക്കാരന് എതിരെ ഗോവയിലും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.