Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 12:56 PM GMT Updated On
date_range 4 May 2021 2:29 PM GMTഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതുകാരൻ മരിച്ചു
text_fieldsbookmark_border
തിരുവില്വാമല(തൃശൂർ): സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്‍റെ മകൻ സൽമാൻ ഫാറൂക്ക് (9) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ചയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടനെ തിരുവില്വാമല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊണ്ടാഴി ഗവൺമെന്‍റ് എ.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പഴയന്നൂർ പൊലീസ് എത്തി മേൽനടപടികൾ ബുധനാഴ്ച സ്വീകരിക്കും. മാതാവ്: റസിയ, സഹോദരി: സാലിഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story