വ്യാജരേഖയിൽ യുവതികളെ വിദേശത്തേക്ക് കടത്തുന്നയാൾ പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: വ്യാജ യാത്രാരേഖകൾ നൽകി യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഏജന്റ് അറസ്റ്റിൽ. തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുല്ലയാണ് (53) എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
ജൂൺ 15നാണ് വ്യാജ യാത്രാരേഖകളുമായി കുവൈത്തിലേക്ക് പോകാനെത്തിയ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് സ്ത്രീകളെ നെടുമ്പാശ്ശേരിയിൽ പിടികൂടിയത്. ഇയാളാണ് യുവതികളെ കണ്ടെത്തി യാത്രാരേഖകൾ തയാറാക്കി നൽകുന്നത്. വീട്ടുജോലി ആണെന്ന് പറഞ്ഞ് ടൂറിസ്റ്റ് വിസയാണ് ഇവർക്ക് നൽകിയത്. മടക്കയാത്ര ടിക്കറ്റ് വ്യാജമായിരുന്നു. പാസ്പോർട്ടിലും കൃത്രിമം നടത്തിയിരുന്നു.
വിദേശത്തെത്തിച്ച് യുവതികളെ അവിടെയുള്ള ഏജന്റിന് നൽകുകയായിരുന്നു ഇയാൾ ഉൾപ്പെടുന്ന സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.