ഒരു ഫോേട്ടാ, വിവിധ പേരുകൾ; ഇരട്ടവോട്ട് തട്ടിപ്പ് വിശദീകരിക്കാനാകാതെ കമീഷൻ
text_fieldsതിരുവനന്തപുരം: ഒറ്റ ഫോേട്ടാ ഉപയോഗിച്ച് വിവിധ ബൂത്തുകളിൽ പല പേരിൽ വോട്ടുകൾ ചേർത്ത തട്ടിപ്പ് വിശദീകരിക്കാനാകാതെ തെരഞ്ഞെടുപ്പ് കമീഷൻ.
ഇരട്ട വോട്ടിന് പിന്നിൽ സംഘടിത ശ്രമമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ വിശദീകരിക്കുേമ്പാഴും സമാന ഫോേട്ടാ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ട് ചേർത്തതാണ് കമീഷന് വിശദീകരിക്കാനാകാത്തത്. വിശദാംശങ്ങൾ തെളിവ് സഹിതം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.
ഇരട്ടവോട്ടിന് പിന്നിൽ ബോധപൂർവമായ ശ്രമമാണെന്ന സംശയം ബലപ്പെടുകയാണ്. ഇരട്ടവോട്ടുകൾ വരാനുള്ള സാഹചര്യം നേരത്തേ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വിശദീകരിച്ചിരുന്നു. ഒരിടത്ത് വോട്ടുള്ളയാൾ മറ്റൊരിടത്തേക്ക് മാറുേമ്പാൾ ആദ്യം വോട്ടുണ്ടായിരുന്നയിടത്തെ വോട്ട് നീക്കാൻ അപേക്ഷ നൽകാതെ പുതിയ സ്ഥലത്ത് വോട്ട് ചേർക്കുന്നതാണ് ഒരു കാരണമായി വിശദീകരിച്ചത്.
നഷ്ടപ്പെടുന്ന വോട്ടർ െഎ.ഡിക്ക് പകരം ഡ്യൂപ്ലിക്കേറ്റ് െഎ.ഡിക്ക് അപേക്ഷ നൽകുന്നതിന് പകരം പുതിയ കാർഡിന് അപേക്ഷ നൽകുന്നതും ഇരട്ട വോട്ടിന് കാരണമാകാറുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയതിനാലാണ് വോട്ടർ പട്ടിക ശുദ്ധീകരിക്കൽ പ്രക്രിയ നടക്കാതെ പോയതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ വിശദീകരിച്ചിരുന്നു.
എന്നാൽ, മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്കുപോലും വിശദീകരിക്കാനാകാത്ത രൂപത്തിലുള്ള ക്രമക്കേടാണ് ഒാരോ ദിവസവും പുറത്തുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ആയിരക്കണക്കിന് വോട്ടുകളാണ് ഇൗ രീതിയിൽ വോട്ടർപട്ടികയിൽ ഇടംപിടിച്ചതായി കമീഷെൻറ മുമ്പിൽ തെളിവുകൾ സഹിതം പരാതിയെത്തിയത്. ഇത് ബോധപൂർവമായ കൃത്രിമമല്ലെന്ന് പറയാൻ കമീഷന് കഴിയുന്നുമില്ല.
കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ ഫലം തന്നെ മാറ്റിമറിക്കാവുന്ന വിധത്തിലുള്ള എണ്ണം വോട്ടുകളാണ് കൃത്രിമമായി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. തിരുവനന്തപുരം - 7600, നേമം -6360, വട്ടിയൂര്‍ക്കാവ്- 8400 എന്നിങ്ങനെ വ്യാജവോട്ടര്‍മാരെ ചേർത്തെന്നാണ് പ്രതിപക്ഷ നേതാവിെൻറ പരാതിയിൽ പറയുന്നത്.
കേന്ദ്ര തെര. കമീഷന് പരാതി
ന്യൂഡൽഹി: കേരളത്തിലെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വ്യാജവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വോട്ടർ പട്ടിക ഒരാഴ്ചക്കുള്ളിൽ ശരിയാക്കണം. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഇടതുപക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുകയാെണന്ന് എ.െഎ.സി.സി വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ കുറ്റെപ്പടുത്തി. ജയപരാജയങ്ങൾ ചെറിയ വോട്ടിനായിരിക്കും എന്നതിനാൽ കള്ള വോട്ട് ഗൗരവമുള്ളതാണ്. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ എൽ.ഡി.എഫിെൻറ ഏജൻറായി പ്രവർത്തിക്കുകയാണെന്നും സുർജേവാല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.