ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
text_fieldsഅൽഫിന
കിളിമാനൂർ: വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മൻസിലിൽ നാസർ-ഷീബ ദമ്പതികളുടെ മകൾ അൽഫിന (17) ആണ് മരിച്ചത്. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്.
ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. സ്കൂളിൽ പോയി തിരികെയെത്തിയ അൽഫിന കിടപ്പുമുറിയിൽ കയറി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കൾ ഉടൻ അൽഫിനയെ കെട്ടഴിച്ച് താഴെയിറക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കിളിമാനൂർ പൊലീസ് കേസെടുത്തു.
വിദേശത്തുള്ള പിതാവ് എത്തിയതിന് ശേഷമായിരിക്കും കബറടക്കം. അജ്മി സഹോദരിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.