എ.ആർ നഗർ ബാങ്ക് ക്രമക്കേട് അഡ്മിനിസ്ട്രേറ്റർക്കെതിരായ കണ്ടെത്തൽ: സി.പി.എമ്മിന് തലവേദന
text_fieldsമലപ്പുറം: എ.ആർ നഗർ ബാങ്ക് ക്രമക്കേട് അന്വേഷണ റിപ്പോർട്ടിൽ അഡ്മിനിസ്ട്രേറ്റർ വി.കെ. ഹരികുമാറിനെതിരായ കണ്ടെത്തൽ വിവാദമാകുന്നു. ഇത് സി.പി.എമ്മിന് തലവേദനയാണ്. തിരൂരങ്ങാടി അസിസ്റ്റൻറ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നാലംഗ സംഘം തയാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തലുകളുള്ളത്.
ബിനാമി പേരുകളിലും സ്വന്തക്കാരുടെ പേരിലും അക്കൗണ്ടുണ്ടാക്കി ലക്ഷങ്ങൾ തിരിമറി നടത്തി, ഗഹാൻ ഫീസ് ഇനത്തിൽ ലഭിക്കേണ്ട തുക വ്യാജ അക്കൗണ്ടുണ്ടാക്കി പിൻവലിച്ചു തുടങ്ങി ഗുരുതര ക്രമക്കേടുകൾ ഹരികുമാർ നടത്തിയതായാണ് കണ്ടെത്തിയത്. ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയാണെന്നാണ് ജലീലിെൻറ പ്രധാന ആരോപണം.
മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കിൽ സെക്രട്ടറിയായി വിരമിച്ച ശേഷം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഹരികുമാറിനെ നിയമിച്ചിരുന്നു. സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയുടെ ബന്ധുവാണ് ഹരികുമാർ. കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരിക്കുേമ്പാഴാണ് നിയമനം. പരാതി ഉയർന്നതോടെ നിയമന ഉത്തരവ് റദ്ദാക്കിയെങ്കിലും ഹൈകോടതി സ്റ്റേ ചെയ്തു. ഹരികുമാറിനെ മറയാക്കി കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ നടത്തിയ നീക്കം ഫലത്തിൽ സി.പി.എം നേതൃത്വത്തിനെതിരായി.
ജലീൽ മാധ്യമപ്രവർത്തകർക്ക് നൽകിയ റിപ്പോർട്ടിലും അനുബന്ധ രേഖകളിലും ബിനാമി ആരോപണം സംബന്ധിച്ച കണ്ടെത്തലുകളൊന്നുമില്ല. കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും പരാമർശവും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.