ക്രമപ്രകാരമല്ലാത്ത സത്യപ്രതിജ്ഞ; സഭയിലിരുന്ന ദിവസങ്ങളിൽ എ. രാജയ്ക്ക് പിഴ
text_fieldsതിരുവനന്തപുരം: ക്രമപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എം.എൽ.എ എ. രാജയ്ക്ക് 2500 രൂപ പിഴ. ക്രമപ്രകാരമല്ല സത്യപ്രതിജ്ഞയെന്ന് കണ്ടതിനെ തുടർന്ന് രാജയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നിരുന്നു. നിയമാനുസൃതമല്ലാതെ സത്യപ്രതിജ്ഞ ചെയ്ത് സഭയിലിരുന്ന ഓരോ ദിവസവും 500 രൂപ വീതമാണ് 2500 രൂപ പിഴ ചുമത്തിയത്.
തമിഴിലായിരുന്നു എ. രാജ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. സഗൗരവോ അല്ലെങ്കിൽ ദൈവനാമത്തിലോ ആണ് സഭയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാൽ, സത്യപ്രതിജ്ഞ തമിഴിലേക്ക് മൊഴിമാറ്റിയപ്പോൾ ഇതുണ്ടായിരുന്നില്ല. നിയമവകുപ്പ് തർജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തൽ. തുടർന്ന് ജൂൺ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ച സംഭവിച്ചത് ഏതു സാഹചര്യത്തിലാണെന്ന് പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കറുടെ റൂളിങ്ങിൽ പറഞ്ഞു. സത്യപ്രതിജ്ഞാ വാചകത്തില്‍ അവസാനമായി പരാമര്‍ശിക്കേണ്ടിയിരുന്ന "ദൈവനാമത്തില്‍" അല്ലെങ്കില്‍ "സഗൗരവം" എന്നിവയില്‍ ഏതെങ്കിലും ഒരു വാക്കിനു സമാനമായ തമിഴ് വാക്ക് ഉള്‍പ്പെടുത്താതെ നിയമവകുപ്പ് തയ്യാറാക്കി ലഭ്യമാക്കിയ സത്യപ്രതിജ്ഞാഫോറം അംഗത്തിന് നല്‍കിയതുമൂലമാണ് ബഹുമാനപ്പെട്ട അംഗത്തിന്‍റെ സത്യപ്രതിജ്ഞ അപൂര്‍ണ്ണമായിപ്പോയതെന്നാണ് ചെയര്‍ മനസ്സിലാക്കുന്നത് -റൂളിങ്ങിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.