Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലവേലയെക്കുറിച്ച്...

ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2,500 രൂപ പാരിതോഷികം നൽകും

text_fields
bookmark_border
child labour
cancel

തിരുവനന്തപുരം: ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം നൽകും. ബാലവേല- ബാലഭിക്ഷാടനം- ബാലചൂഷണം- തെരുവ് ബാല്യ-വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്.

ബാലചൂഷണം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ 0495 2378920 എന്ന ഫോണ്‍ മുഖേനയോ saranabalyamkkd@gmail.com എന്ന ഇ മെയില്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം.

വ്യക്തികള്‍ നല്‍കുന്ന വിവരത്തില്‍ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും ഉടമസ്ഥന്റെ പേര് വിവരങ്ങള്‍, കുട്ടി/ കുട്ടികളുടെ ഫോട്ടോ (ഉണ്ടെങ്കില്‍) അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ വിവരങ്ങള്‍ ഉണ്ടായിരിക്കണം. വിവരദാതാക്കളുടെ വ്യക്തിവിവരം രഹസ്യമായി സൂക്ഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child labour
News Summary - A reward of Rs 2,500 will be given to those who provide information on child labour
Next Story