Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

നെടുമ്പാശ്ശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്

text_fields
bookmark_border
Nedumbassery Airport
cancel


നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് ​േകാവിഡ്. ഹീത്രുവിൽനിന്ന്​ ഇൻഡിഗോ വിമാനത്തിൽ വന്ന കലാഷിനോവ് ഇലിയ എന്ന 25കാരനാണ് വിമാനത്താവളത്തിൽ നടത്തിയ റാപിഡ് പി.സി.ആർ പരിശോധനയിൽ ​േകാവിഡ് സ്ഥിരീകരിച്ചത്. ഇയാളെ അമ്പലമുകളിലെ ഗവ. ​േകാവിഡ് ചികിത്സകേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോണാണോ എന്നറിയാൻ ജിനോം പരിശോധന നടത്തും.

ഒമിക്രോൺ സംശയിക്കപ്പെട്ട മുപ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും ​േകാവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ, നവംബർ 29ന് വിമാനത്താവളത്തിൽ എത്തിയ ഏഴ് റഷ്യൻ സ്വദേശികൾക്ക് ​േകാവിഡ് പരിശോധന നടത്തിയില്ലെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ വ്യക്തമാക്കി ഈ മാസം ഒന്നിന് പുലർച്ച മുതൽ മാത്രമാണ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർ​േദശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidnedumbassery aiport
News Summary - a Russian national who reached Nedumbassery become covid positive
Next Story