Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ...

സ്​കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നു -വി.ശിവൻകുട്ടി

text_fields
bookmark_border
V Sivankutty
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുവെന്ന്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രാജ്യത്ത്​ പൊതു പരീക്ഷ നടത്തിയ ഒരേയൊരു സംസ്ഥാനമാണ്​ കേരളം. പരീക്ഷക്കെതിരെയും ക്ലാസുകൾ തുടങ്ങുന്നതിനെതിരേയും നിലകൊള്ളുന്നവർ വിദ്യാർഥികളുടെ ഉന്നമനത്തിനായാണ്​ സർക്കാർ ഇതു ചെയ്യുന്നതെന്ന്​ മനസിലാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.

13ാം തീയതിയിലെ സുപ്രീംകോടതി വിധിക്ക്​ ശേഷം സംസ്ഥാനത്ത്​ സ്​കൂളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കു. സംസ്ഥാനത്തെ സാ​​ങ്കേതിക സമിതി സ്​കൂൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്​. പ്രതിരോധശേഷി കൂടുതലയായതിനാൽ കുട്ടികൾക്ക്​ വാക്​സിൻ നൽകാതെ സ്​കൂൾ തുറക്കാമെന്നാണ്​ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്​ ഒക്​ടോബർ നാല്​ മുതൽ കോളജുകൾ തുറക്കുകയാണ്​. ഒരു ഡോസ്​ വാക്​സിനെടുത്തവർക്കാണ്​ കോളജുകളിൽ പ്രവേശനം. ഇതിനായി വിദ്യാർഥികൾക്ക്​ പ്രത്യേക വാക്​സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v sivan kutty
News Summary - A section is working against the opening of the school - V. Sivankutty
Next Story