കേരള കോൺഗ്രസ്-ബിയിലെ ഒരു വിഭാഗം യു.ഡി.എഫിൽ
text_fieldsകോഴിക്കോട്: കേരള കോൺഗ്രസ്-ബിയിലെ ഒരു വിഭാഗം യു.ഡി.എഫിലേക്ക്. പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയെ ഹൈജാക്ക് ചെയ്ത് വർക്കിങ് െചയർമാൻ കെ.ബി. ഗണേഷ്കുമാർ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് സ്ഥാപക നേതാവായ ബാലകൃഷ്ണ പിള്ളയെ ഭീഷണിപ്പെടുത്തിയാണ് പാർട്ടിയെ എൽ.ഡി.എഫിലെത്തിച്ചത്. പാർട്ടി അംഗത്വമില്ലാത്ത പലരെയും നേരിട്ട് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഈ കാര്യങ്ങൾ ചെയർമാെൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും അദ്ദേഹം നിസ്സഹായനാണ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി നേരിട്ടും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.ജെ. ജോസഫ് എന്നിവരുമായി ഫോണിലും ചർച്ച നടത്തി. കേരള കോൺഗ്രസ് ആർ. ബാലകൃഷ്ണപിള്ള എന്ന പേരിൽ യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം.
ഫെബ്രുവരി 23ന് യു.ഡി.എഫ് നേതാക്കളുമായി വീണ്ടും ചർച്ച നടത്തും. സംസ്ഥാന സെക്രട്ടറി എൻ.എസ്. വിജയൻ, ആലപ്പുഴ ജില്ല പ്രസിഡൻറ് ജോണി മുക്കം, പാലക്കാട് ജില്ല പ്രസിഡൻറ് മോൻസി തോമസ്, കോഴിക്കോട് ജില്ല പ്രസിഡൻറ് ഫിറോസ് പുളിക്കൽ, കണ്ണൂർ ജില്ല പ്രസിഡൻറ് കെ.കെ. ഹരിദാസ്, കേരള ട്രേഡ് യൂനിയൻ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു തങ്കച്ചൻ, വൈസ് പ്രസിഡൻറ് ഗോപാലകൃഷ്ണൻ, വനിത കോൺഗ്രസ്-ബി സംസ്ഥാന ൈവസ് പ്രസിഡൻറ് സാബിറ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.