എൽ.ജെ.ഡിയിലെ ഒരുവിഭാഗം ജനതാദൾ സെക്കുലറിലേക്ക്
text_fieldsെകാച്ചി: ലോക് താന്ത്രിക് ജനതാദളിെൻറ അസ്തിത്വം തന്നെ നഷ്ടപ്പെട്ട സാഹചര്യത്തിൽ ജനതാദൾ സെക്കുലറിൽ ചേരാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈ ആശയത്തോട് യോജിക്കുന്ന എം.വി. ശ്രേയാംസ്കുമാർ അടക്കം എല്ലാ എൽ.ജെ.ഡി പ്രവർത്തകരും തങ്ങളുടെ പാത പിന്തുടരണമെന്നും അവർ അഭ്യർഥിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എബ്രഹാം പി. മാത്യു, വൈസ് പ്രസിഡൻറ് സി.കെ. ഗോപി, എറണാകുളം ജില്ല പ്രസിഡൻറ് അഗസ്റ്റിൻ കോലഞ്ചേരി, വയനാട് ജില്ല പ്രസിഡൻറ് വി.പി. വർക്കി, അയത്തിൽ അപ്പുക്കുട്ടൻ, അഡ്വ. തോമസ് ജയിംസ് എന്നിവരാണ് പങ്കെടുത്തത്.
ഇരുമുന്നണിയിലായിരുന്ന ജെ.ഡി.എസും എൽ.ജെ.ഡിയും ഒരേ മുന്നണിയിലായതോടെ പിളർപ്പിന് പ്രസക്തിയില്ലാതായി. തുടർന്ന് കൊച്ചിയിൽ േചർന്ന യോഗത്തിൽ ലയിക്കാൻ തീരുമാനിച്ചിരുന്നു. ലയന ചർച്ചകൾക്കായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും തീരുമാനത്തെ വ്യക്തിതാൽപര്യംകൊണ്ട് തടസ്സപ്പെടുത്താനാണ് ചിലർ ശ്രമിച്ചതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.