ശബരിമല; കുട്ടികൾക്കും വയോധികർക്കുമായുള്ള പ്രത്യേക വരി നിർത്തി
text_fieldsശബരിമല: മലകയറി സന്നിധാനത്ത് എത്തുന്ന കുട്ടികൾക്കും വയോധികർക്കും സുഖദർശനം ഉറപ്പാക്കാൻ നടപ്പാക്കിയ വരി സംവിധാനം മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത് തീർഥാടകരെ വലയ്ക്കുന്നു.
നടപ്പന്തലിലെ ഒമ്പതാംവരിയാണ് കുട്ടികളെയും വയോധികരെയും കടത്തിവിടാനായി സജ്ജമാക്കിയിരുന്നത്. കുട്ടികൾക്ക് ഒപ്പം എത്തുന്ന ഒരാൾക്കുകൂടി ഈ വരിയിൽ പ്രവേശിക്കാം. പ്രത്യേക വരിയിലൂടെ മേലെ തിരുമുറ്റത്തുകൂടി പതിനെട്ടാംപടി ചവിട്ടിയെത്തുന്ന കുട്ടികൾക്കും വയോധികൾക്കും സുഖദർശനം സാധ്യമാക്കാൻ തിരുനടയിലെ ഒന്നാംനിരയും ഒരുക്കിയിട്ടുണ്ട്. എന്നാൽ, നാല് ദിവസമായി വലിയ നടപ്പന്തലിലെ പ്രത്യേക വരിയിലൂടെ യുവാക്കൾ അടക്കം മുഴുവൻ തീർഥാടകരെയും കടത്തിവിടുന്ന സ്ഥിതിയാണുള്ളത്. ഇക്കാരണത്താൽ കുട്ടികൾക്കും വയോധികർക്കും മണിക്കൂറുകളോളം വലിയ നടപ്പന്തലിലെ വരിയിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. പൊലീസുകാരോട് പരാതി പറഞ്ഞാലും നടപടി ഉണ്ടാകാറില്ലെന്ന് തീർഥാടകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.