സർവിസ് പെൻഷൻകാരുടെ പ്രശ്നപരിഹാരത്തിന് പ്രത്യേക വകുപ്പ് രൂപവത്കരിക്കും -മന്ത്രി
text_fieldsതൃശൂർ: സർവിസ് പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക വകുപ്പ് രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ. രാജൻ. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങൾക്ക് മെഡിസെപ് ചികിത്സ പദ്ധതി നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അപ്പൂട്ടി, കെ. മോഹൻകുമാർ, ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.
സാംസ്കാരിക സമ്മേളനം പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ പുസ്തകം പ്രകാശനം ചെയ്തു. ഇ.വി. ദശരഥൻ ഏറ്റുവാങ്ങി. വി.വി. പരമേശ്വരൻ, എസ്.സി. ജോൺ, ജോസഫ് മൈലാടി എന്നിവർ സംസാരിച്ചു.
വനിത സമ്മേളനം ഡോ. കെ.പി.എൻ. അമൃത ഉദ്ഘാടനം ചെയ്തു. ബിലു പത്മിനി നാരായണൻ പ്രഭാഷണം നടത്തി. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആലീസ് മാത്യു അധ്യക്ഷത വഹിച്ചു. വി.കെ. ഹാരിഫാബി, എം. തുളസി എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി എൻ. സദാശിവൻ നായരെയും ജനറൽ സെക്രട്ടറിയായി ആർ. രഘുനാഥൻ നായരെയും തെരഞ്ഞെടുത്തു. കെ. സദാശിവൻ നായരാണ് ട്രഷറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.