സന്നിധാനത്ത് പ്രത്യേക ക്യൂ സംവിധാനം ആരംഭിച്ചു
text_fieldsശബരിമല: തീർഥാടകത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് പ്രത്യേക ക്യൂ സംവിധാനം ആരംഭിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും വേണ്ടി തിങ്കളാഴ്ചത്തേക്കാണ് പ്രത്യേക ക്യൂ ആരംഭിച്ചത്. വലിയ നടപ്പന്തലിലെ ഒമ്പതുവരികളിൽ ഒന്നാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. മണ്ഡല കാലത്തിന് ദിവസങ്ങൾ ബാക്കി സന്നിധാനത്ത് ഉണ്ടാവാൻ ഇടയുള്ള തീർത്ഥാടക തിരക്ക് മുന്നിൽകണ്ടാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു ലക്ഷത്തിലധികം പേർ തിങ്കളാഴ്ച ദർശനത്തിനുവേണ്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ സ്പോട്ട് ബുക്കിങ് നടത്തിയും കൂടുതൽ തീർഥാടകരെത്തും. ഇതു കണക്കിലെടുത്താണ് അർധ രാത്രിമുതൽ പ്രത്യേക വരി നടപ്പാക്കിയത്. വരിയിൽ മുൻഗണനയുള്ളവർക്കൊപ്പം തീർഥാടക സംഘത്തിലെ ഒരാളെകൂടി അനുവദിക്കും. കൂട്ടംതെറ്റി പോകുന്നത് ഒഴിവാക്കാനാണിത്. തിരക്കുകൂടുതലുള്ള ദിവസങ്ങളിൽ മാത്രമാകും ഈ ക്രമീകരണം. മറ്റുള്ള ദിവസങ്ങളിൽ പഴയ രീതി തുടരും. അതേ സമയം ഞായറാഴ്ച നടപ്പന്തൽ ഒഴിഞ്ഞു കിടന്നു. 76,103 പേരാണ് ബുക്ക് ചെയ്ത് എത്തിയത്.
വരിനിൽക്കാതെ തീർഥാടകർക്ക് ദർശനം നടത്താനായി. മണ്ഡല പൂജയോട് അനുബന്ധിച്ച് തിരക്കുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിലും നിലവിലെ ബുക്കിങിൽ ഇതുവരെ കാര്യമായ വർധനവ് ഉണ്ടായിട്ടില്ല. തിങ്കളാഴ്ച 1,04,500, ചൊവ്വ 89,961, 21ന് 86,175, 22ന് 72,917, 23ന് 85,595, 24ന് 87,503 എന്നിങ്ങയൊണ് ബുക്കിങ്. 26ന് വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധനയും 27ന് പകൽ 12.30നും ഒരു മണിക്കുമിടയിൽ തങ്ക അങ്കി ചാര്‍ത്തിയുളള മണ്ഡല പൂജയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.