വാഹനമിടിച്ച് വിദ്യാർഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
text_fieldsകാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹവുമായി കാസർകോട് ഉദ്യാവറിൽ നാട്ടുകാരുടെ പ്രതിഷേധം. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേശീയ പാത വികസിപ്പിച്ചതോടെ റോഡ് മുറിച്ച് കടക്കാൻ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ. വിദ്യാർഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി റോഡിൽ കുത്തിയിരിപ്പ്. 20 മിനിറ്റോളമാണ് സ്ത്രീകൾ അടക്കമുള്ളവർ ദേശീയ പാത ഉപരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.