ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു
text_fieldsകോഴിക്കോട്: ഫുട്ബാൾ പരിശീലനത്തിനിടെ ഗോകുലം എഫ്.സി താരം കുഴഞ്ഞുവീണ് മരിച്ചു. ദേവഗിരി കോളജ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് ആലപ്പുഴ മണ്ണഞ്ചേരി തെക്കേവിള വീട്ടിൽ ഗൗരി (19) ആണ് മരിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് ഡിഗ്രി കോഴ്സിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
ബുധനാഴ്ച വൈകീട്ട് പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി രാത്രിയോടെ മരിച്ചു. വിഷക്കായ കഴിച്ചതായി കുട്ടി സഹപാഠികളോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഗോകുലം എഫ്.സി സ്പോൺസർ ചെയ്ത് പരിശീലനം നൽകുന്ന 15 ഓളം കുട്ടികളോടൊപ്പമാണ് ഗൗരി പരിശീലനം നടത്തിയിരുന്നത്.
കുടുംബപ്രശ്നങ്ങളാണ് വിഷക്കായ കഴിക്കാൻ കാരണമെന്ന് അറിയുന്നതായി കോളജ് അധികൃതർ പറഞ്ഞു. ഇത്തവണ നാട്ടിൽനിന്ന് വരുമ്പോൾ വിഷക്കായ കൊണ്ടുവന്നിരുന്നതായി സഹപാഠികളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.