Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ആർ. നാരായണൻ ഫിലിം...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ​ ഡയറക്​ടറെ കണ്ടെത്താൻ മൂന്നംഗ സർച്​ കമ്മിറ്റി

text_fields
bookmark_border
KR Narayanan Film Institute
cancel

കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്​ പുതിയ​ ഡയറക്​ടറെ കണ്ടെത്താൻ മൂന്നംഗ സർച്​ കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ കൺവീനറായ കമ്മിറ്റിയിൽ ചലച്ചി​​ത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, ടി.വി. ചന്ദ്രൻ എന്നിവരാണ്​ അംഗങ്ങൾ.

ശങ്കർ മോഹൻ നൽകിയ രാജി സർക്കാർ സ്വീകരിച്ചതായി ഫേസ്​ ബുക്ക്​​ പോസ്റ്റിൽ വ്യക്തമാക്കി. വിദ്യാർഥികൾ ഉന്നയിച്ച പഠനസംബന്ധിയായ മറ്റ്​ വിഷയങ്ങൾ പിറകെ അഭിസംബോധന ചെയ്യുമെന്നും സമരം അവസാനിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:search committeeKR Narayanan Film Institute
News Summary - A three-member search committee to find a new director for KR Narayanan Film Institute
Next Story