"സേഫ്" പദ്ധതിയിൽ 12,356 പേർക്ക് ധനസഹായം അനുവദിച്ചുവെന്ന് ഒ.ആർ. കേളു
text_fieldsതിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂർത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന "സേഫ്" പദ്ധതി പ്രകാരം രണ്ട് വർഷമായി ആകെ 12,356 പേർക്ക് ധനസഹായം അനുവദിച്ചെന്ന് മന്ത്രി ഒ.ആർ. കേളു. 2022- 23 സാമ്പത്തിക വർഷത്തിൽ 5,842പേർക്കും 2023-24 ൽ 6,514 പേർക്കുമാണ് ധനസഹായം അനുവദിച്ചത്. ഇതിൽ 6,215 ഭവനങ്ങളുടെ നവീകരണം പൂർത്തീകരിച്ചെന്ന് നിയമസഭയിൽ വി. ശശി, സി.കെ. ആശ, വി.ആർ. സുനിൽകുമാർ, സി.സി. മുകുന്ദൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
അർഹരായ പട്ടികജാതി ഗുണഭോക്താക്കൾക്ക് ഭവന പൂർത്തീകരണം-പുനരുദ്ധാരണത്തിനായി രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പടുത്തിയാണ് ഭവനരഹിതരായ പട്ടിക ജാതി വിഭാഗങ്ങൾക്ക് ഭവന നിർമാണ ധനസഹായം അനുവദിക്കുന്നത്. 2017- 18 മുതൽ നാളിതുവരെ ലൈഫ് മിഷൻ മുഖേന 75,655 പേർക്ക് വീടുകൾ അനുവദിച്ചതിൽ 53,350 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.
ജില്ലാതലത്തിലും സർക്കാർ തലത്തിലും കൃത്യമായ അവലോകന യോഗങ്ങൾ നടത്തി നിർമാണ പുരോഗതി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.