യുവതിയുടെ വയറ്റിൽനിന്ന് മൂന്ന് കിലോ തൂക്കമുള്ള മുഴ പുറത്തെടുത്തു
text_fieldsമാനന്തവാടി: ലോകത്ത് വിരളമായി കണ്ടുവരുന്ന ഐസൊലേറ്റഡ് സ്പ്ളിനിക് ഹൈഡാറ്റിഡ് സിസ്റ്റ് എന്ന അപൂർവ രോഗത്തിനടിമയായ അസം സ്വദേശിനിയായ യുവതിയുടെ വയറ്റിൽ നിന്ന് മൂന്ന് കിലോയോളം തൂക്കമുള്ള മുഴ പുറത്തെടുത്തു. വയനാട് മെഡിക്കൽ കോളജിലാണ് അതി സങ്കീർണമായ ഓപറേഷനിലൂടെ പ്ലീഹക്ക് സമീപത്തെ മുഴ പുറത്തെടുത്തത്. സാധാരണയായി ആടിനെ മേക്കുന്ന ആൾക്കാരിലും മറ്റുമാണ് അപൂർവ രോഗം കാണപ്പെടുന്നത്.
ചില പ്രത്യേക ലാർവകളും മറ്റുമാണ് ഇതിന് കാരണം. കരളിനെയും മറ്റു ആന്തരിക അവയവങ്ങളെയും ഇത് ബാധിക്കാറുണ്ട്. എന്നാൽ പ്ലീഹക്ക് മാത്രമായി ലോകത്തു 0.05 ശതമാനമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സർജറി വിഭാഗം ഡോക്ടർമാരായ ഡോ. എം.ആർ. രാജേഷ്, ഡോ. ജയൻ സ്റ്റീഫൻ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. ടി. ചന്ദൻ, ഡോ. വി.എസ്. ഹർഷ, ഡോ. കെ.കെ. ആൽബി എന്നിവരടങ്ങുന്ന സംഘമാണ് ഓപറേഷന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.