Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ കോവിഡ്...

അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു

text_fields
bookmark_border
death
cancel

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു. താഴെ അബ്ബനൂർ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ് ആണ് മരിച്ചത്.

കഴിഞ്ഞ 27ന് കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഊരിലേക്ക് തന്നെ കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. ഇന്നലെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടി മരിച്ചതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം, കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിക്ക് കോവിഡ് പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathCovid 19
News Summary - A two-year-old boy died of Covid infection in Attappadi
Next Story