തൊഴിലുകൾ ഇല്ലാതാക്കിയത് കോൺഗ്രസ്, കെ.പി.സി.സി നരേന്ദ്രമോദിയുടെ ബ്രാഞ്ച് ഓഫീസ് -വിജയരാഘവൻ
text_fieldsകണ്ണൂർ: പി.എസ്.സി റാങ്ക്ഹോൾഡേഴ്സിനെ മുന്നിൽ നിർത്തി കോൺഗ്രസ് അക്രമ സമരം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സമരത്തെ നാട് അംഗീകരിക്കില്ല. ചെയ്യാൻ കഴിയുന്നത് സർക്കാർ ചെയ്തു. ഏറ്റവുമധികം തൊഴിലവസരങ്ങൾ നൽകുകയും പൊതുമേഖലയെ പരിരക്ഷിക്കുകയും ചെയ്ത സർക്കാറാണിതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ഇപ്പോഴുള്ള സമരം തദ്ദേശ തെരഞ്ഞെടുപ്പിന്മുമ്പിൽ നടത്തിയ സമര ആഭാസങ്ങളുടെ തുടർച്ചയാണ്. കേന്ദ്രത്തിനും ബി.ജെ.പിക്കുമെതിരെ കോൺഗ്രസിന് നിശബദ്തയാണ്. കേരളത്തിന്‍റെ വികസനം തടയുകയാണ് സമരത്തിന് പിന്നിൽ. യു.ഡി.എഫ് അക്രമ സമരങ്ങൾക്ക് ഗൂഢാലോചന നടത്തുന്നു. ഇല്ലാത്ത ഒഴിവിലേക്ക് എങ്ങനെയാണ് നിയമനം നടത്തുക. പുതിയ തസ്തിക സൃഷ്ടിച്ച് എല്ലാവർക്കും തൊഴിൽ കൊടുക്കാൻ സാധിക്കില്ല. തൊഴിലില്ലായ്മ വർധിക്കാനും ഉള്ള തൊഴിലുകൾ ഇല്ലാതാക്കാനും കാരണം കോൺഗ്രസാണ്.
നരേന്ദ്ര മോദിയുടെ ബ്രാഞ്ച് ഓഫീസാണ് കെ.പി.സിസി. കേന്ദ്രം തൊഴിലുകൾ ഇല്ലാതാക്കിയതിനെതിരെ കോൺഗ്രസിന് പ്രതികരണമില്ല. കെ.എസ്.ആർ.ടി.സി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ മാധ്യമപ്രവർത്തകരും ഉമ്മൻ ചാണ്ടിയും കാണിച്ച മാനുഷികതയാണ് ഇപ്പോൾ സർക്കാറും കാണിക്കുന്നത് -വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് നടത്തുന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.