ജോയ്‌സ് ജോര്‍ജിന്‍റെ രാഹുൽ ഗാന്ധിക്കെതിരായ ചില പരാമർശങ്ങളോട് യോജിപ്പില്ല -വിജയരാഘവൻ
text_fieldsപൈനാവ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിന്‍റെ അശ്ലീല പരാമർത്തിനെതിരെ സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ഇത്തരം പരാർശങ്ങൾ രാഷ്ട്രീയ വിമർശനങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് വിജയരാഘവൻ പറഞ്ഞു.
''ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്, രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളോട് സി.പി.എം യോജിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടേയും കോണ്ഗ്രസിേന്റയും രാഷ്ട്രീയ നിലപാടുകളെയാണ് സി.പി.എം എതിര്‍ക്കുന്നത്. അത്തരം രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല.'' - വിജയരാഘവൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെൺകുട്ടികളുമായി രാഹുൽ സംവദിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. വിദ്യാർഥികളെ രാഹുൽ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ഇരട്ടയാറിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച എം.എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെ മുൻ എം.പി പരിഹസിച്ചത്.
രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുൽ പെണ്ണ് കെട്ടിയിട്ടില്ല -ഇതായിരുന്നു ജോയ്സ് ജോർജിന്‍റെ പരാമർശം. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശം ജോയ്സ് ജോർജ് നടത്തിയത്. എം.എം മണി ജോയ്സ് ജോർജിനെ പിന്തുണക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.