സ്തുത്യർഹമായ സേവനമാണ് പൊലീസ് നടത്തുന്നതെന്ന് എല്ലാവർക്കുമറിയാം -വിജയരാഘവൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്തുത്യർഹമായ സേവനമാണ് പൊലീസ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. േവ്ലാഗർമാരായ ഇൗബുൾ സഹോദരൻമാർക്കെതിരെയുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എ.വിജയരാഘവൻ.
''നിയമം ലംഘിച്ചവർക്ക് ചായവാങ്ങിക്കൊടുക്കണോ?, എല്ലാവരും നിയമത്തിന് വിധേയമായാണ് പ്രവർത്തിക്കേണ്ടത്. പൊലീസ് സംസ്ഥാനത്ത് സ്തുത്യർഹമായ സേവനങ്ങളാണ് നടത്തുന്നതെന്ന് എല്ലാവർക്കുമറിയാം. ഗവൺമെന്‍റിന് പിഴയിടണമെന്ന് ഒരു വാശിയുമില്ല. നമ്മുടെ നിയമ സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്ന നടപടിക്രമങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. കേരളത്തിലെ പൊലീസിന്‍റെ പരിമിതികളേക്കാളും മുന്നിട്ട് നിൽക്കുന്നത് സേവന പ്രവർത്തനങ്ങളാണോയെന്ന വസ്തുത പരിശോധിക്കണം'' വിജയരാഘവൻ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ മുസ്ലിംലീഗിനെയും വിജയരാഘവൻ കടന്നാക്രമിച്ചു.
''അധികാരം കിട്ടുേമ്പാഴെല്ലാം ഭംഗിയായിട്ട് അഴിമതി നടത്തി പണം കണ്ടെത്തുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പാലാരിവട്ടമടക്കമുള്ള കേസുകൾ അതിന് ഉദാഹരണമാണ്.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈനലി തങ്ങളെ ഇറക്കിവിടുന്ന രംഗം എല്ലാവരും കണ്ടതാണ്. ഇത് മുസ്ലിം ലീഗിനകത്തെ പ്രശ്നം മാത്രമാണ്. അല്ലാതെ സി.പി.എമ്മിന് ഇതിൽ എന്താണ് റോൾ''.
''മുസ്ലിം ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയുണ്ട്. ഇതോടൊപ്പം വലിയ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്ക് അകത്തുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വമില്ലായ്മ ഇവിടെ ദൃശ്യമാണ്. അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയമാണ് ലീഗിലെ പ്രതിസന്ധിക്ക് കാരണം. പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമാകാൻ പോവുകയാണ്. വസ്തുത ഇതായിരിക്കെ സി.പി.എമ്മിനും സർക്കാറിനും നേരെ ആക്ഷേപം ഉന്നയിച്ച് തടിതപ്പാൻ എങ്ങനെയാണ് ലീഗിന് കഴിയുക. എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികളായാണ് ലീഗ് ഇതിനെ പ്രചരിപ്പിക്കുന്നത്. വിചിത്ര വാദമാണിത്. അവർ പറയുന്ന നയങ്ങൾ അവർക്ക് തന്നെ വിശദീകരിക്കാനാവുന്നില്ല'' -വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.