Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി...

ബി.ജെ.പി തെരഞ്ഞെടുപ്പ്​ ഗൗരവത്തോടെ കണ്ടില്ല, വോട്ട്​ കോൺഗ്രസിന്​ നൽകി -വിജയരാഘവൻ

text_fields
bookmark_border
ബി.ജെ.പി തെരഞ്ഞെടുപ്പ്​ ഗൗരവത്തോടെ കണ്ടില്ല, വോട്ട്​ കോൺഗ്രസിന്​ നൽകി -വിജയരാഘവൻ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ബി.ജെ.പി ഗൗര​വമേറിയ മത്സരം നടത്തുന്നു എന്ന തോന്നലുണ്ടാക്കിയില്ലെന്ന്​ സി.പി.​എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവൻ. ത്രികോണ മത്സരമുണ്ടാക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞില്ലെന്നും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയത്​ ഗൗരവമേറിയ മത്സരം നടത്തുന്നു എന്ന തോന്നലുണ്ടാക്കിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. കോൺ​ഗ്രസും ബി.ജെ.പിയും വോട്ട്​ വിനിമയത്തിലായിരുന്നു. എന്നാലും അതിന്‍റെ മുകളിൽ ജയിക്കാൻ എൽ.ഡി.എഫിന്​ സാധിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയത്തെ മാറ്റി വിശ്വാസത്തെ കൊണ്ടുവരാൻ ശ്രമിച്ചത്​ കോൺഗ്രസിന്​ തിരിച്ചടിയാവും. വിശ്വാസികൾ ഇടതുപ​ക്ഷത്തോടൊപ്പമാകും. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംഘർഷമുണ്ടാക്കി. എങ്കിലും പൊതുവേ സമാധാന പരമായിരുന്നു ഇക്കുറി തെര​ഞ്ഞെടുപ്പ്​. എൻ.എസ്​.എസ്​ നേതൃത്വം ഇടതുപക്ഷ വിരുദ്ധത തെളിയിച്ചു. സമദൂരത്തിൽ നിന്നുമുള്ള വ്യത്യാസമാണിത്​. പക്ഷേ, സുകുമാരൻ നായർ പ്രതിനിധീകരിക്കുന്ന സമുദായം ഇടതുപക്ഷത്തിന്​ വോട്ട്​ ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:a vijayaraghavanLDF
Next Story