പാലാ ബിഷപ്പിന് ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ല -സി.പി.എം.
text_fieldsതിരുവനന്തപുരം: നാർകോട്ടിക്ക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പാലാ ബിഷപ്പിൻെറ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടത്തിയ തെറ്റായ പ്രചരണങ്ങൾ ഉണ്ടായി. സമൂഹത്തെ വർഗീയവത്കരിക്കാനുള്ള തെറ്റായ ഇടപെടലുകൾ ഉണ്ടായി. ചില വ്യക്തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവർത്തനത്തിൻെറ ഉത്തരവാദിത്തം ഒരു മതത്തിൻെറ നേരെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻെറ മഹിതമായ അവസ്ഥയെ തകർക്കാൻ ചിലർ ഈ ദിവസങ്ങളിൽ ശ്രമിച്ചു. ബി.ജെ.പിയും മറ്റു ചില വർഗീയവാദ സംഘടനകളും ആ നിലയിൽ പ്രവർത്തിച്ചു. ചില മാധ്യമങ്ങളും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ ഇടപെടലുകാരുമൊക്കെ കേരളത്തിൻെറ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. പക്ഷേ അതിന് കേരളത്തിൽ സ്വീകാര്യത കിട്ടിയിട്ടില്ല -അദ്ദേഹം പറഞ്ഞു.
ഹരിത വിഷയത്തിൽ മുസ്ലിം ലീഗിനെതിരെയും വിജയരാഘവൻ വിമർശനം നടത്തി. ലീഗ് അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹരിത പ്രശ്നത്തിൽ ലീഗ് സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് അവരുടെ സ്ത്രീവിരുദ്ധ നിലപാടാണ്. സമൂഹത്തിന് അത് കൂടുതൽ ബോധ്യമായി. മാധ്യകാല ബോധത്തിൽനിന്നാണ് കാര്യങ്ങളെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.