Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി കോവിഡ്​...

മുഖ്യമന്ത്രി കോവിഡ്​ പ്രോ​ട്ടോക്കോൾ ലംഘിച്ചിട്ടില്ല, എൽ.ഡി.എഫിന്​​ 100 സീറ്റ്​ വരെ കിട്ടും -എ. വിജയരാഘവൻ

text_fields
bookmark_border
a vijayaragavan and pinarayi vijayan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി കോവിഡ്​ മാനദണ്ഡം ലംഘിച്ചിട്ടില്ലെന്ന്​ എൽ.ഡി.എഫ്​ സംസ്ഥാന കൺവീനർ എ. വിജയരാഘവൻ. ഉണ്ടാകാത്ത സംഭവത്തെക്കുറിച്ചാണ്​ ആക്ഷേപമുന്നയിക്കുന്നത്​. മുഖ്യമന്ത്രി മാനദണ്ഡം കൃത്യമായി പാലിക്കുന്നയാളാണ്​. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള എല്ലാ വിമർശനങ്ങളിലും കൃത്യമായ രാഷ്​ട്രീയ ഉദ്ദേശ്യമുണ്ട്​. കഴിഞ്ഞ കുറെ കൊല്ലമായി മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ഗൂഢാലോചന നടന്നിട്ടുണ്ട്​. യു.ഡി.എഫ്​ നേതാക്കൾ അതിൽ നേതൃപരമായ പങ്കുവഹിച്ചു. ഉമ്മൻ ചാണ്ടിക്ക്​ അതിൽ മികവാർന്ന പങ്കുണ്ട്​. അത്​ മുറിച്ചുകടന്ന നേതാവാണ്​ മുഖ്യമന്ത്രി.

സ്ഥിതിഗതികൾ അനുകൂലമായാൽ എൽ.ഡി.എഫിന്​​ 100 സീറ്റ്​ വരെ കിട്ടും. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കനുകൂലമായ മിത തരംഗമാണുണ്ടായത്​. എൻ.എസ്​.എസിനെ വിമർശിച്ചുള്ള ലേഖനത്തിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ പറയാൻ താനില്ല. എൻ.എസ്​.എസിന്​ പറയാനുള്ളത്​ പറയ​​െട്ട. എൻ.എസ്​.എസി​െൻറ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകേണ്ട കാര്യമില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിലാണ്​ സി.പി.എം അഭിപ്രായം പറയുന്നത്​. കെ.എം. ഷാജിക്കെതിരെ അവിഹിത സ്വത്ത്​ സമ്പാദനം സംബന്ധിച്ച അന്വേഷണമാണ്​ നടക്കുന്നത്​. ലീഗി​െൻറ പല നേതാക്കൾക്കുമെതിരെ ഇത്തരം ആക്ഷേപമുയർന്നിട്ടുണ്ട്​.

ജ്വല്ലറി തട്ടിപ്പ്​ കേസിൽ മഞ്ചേശ്വരം എം.എൽ.എ ജയിൽവാസമനുഭവിച്ചു. ആ പാർട്ടിക്ക്​ വന്നുചേർന്ന ജീർണതയുടെ പ്രതീകമാണത്​.വി. ശിവദാസനെയും ജോൺ ബ്രിട്ടാസിനെയും രാജ്യസഭയിലേക്ക്​ അയക്കാനാണ്​ സി.പി.എം ചർച്ച ചെയ്​ത്​ തീരുമാനിച്ചത്​. മികച്ച പത്രപ്രവർത്തനം നടത്തിയ മാധ്യമപ്രവർത്തകനാണ്​ ബ്രിട്ടാസ്​. നേരത്തേയും മികച്ച മാധ്യമ പ്രവർത്തകരെ രാജ്യസഭയിലേക്ക്​ അയച്ചിരുന്നു. എല്ലാ കേഡർമാരെയും വിലയിരുത്തിയാണ്​ സി.പി.എം തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:a vijayaraghavanPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - a vijayaraghavan about pinarayi vijayan covid controversy
Next Story