ചെന്നിത്തലയുടെ മനോനില തെറ്റി, ചികിത്സ തേടണം -എ. വിജയരാഘവൻ
text_fieldsതൃശൂർ: രാജ്യസഭ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ തീയതി ഉടൻ പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നേരത്തെ തീയതി പ്രഖ്യാപിച്ച ശേഷം കമീഷൻ മാറ്റിയത് ബി.ജെ.പിയുടെ രാഷ്ട്രീയസമ്മർദം മൂലമാണ്. ഇത് മനസ്സിലാക്കിയാണ് സി.പി.എം ഹൈകോടതിയെ സമീപിച്ചത്. ജനാധിപത്യത്തിെൻറ ഉള്ളടക്കം കാത്തുസൂക്ഷിക്കേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് വിധി.
നിലവിൽ എൽ.ഡി.എഫിന് മുൻതൂക്കമുള്ള സഭയിൽ രണ്ട് അംഗങ്ങളെ വിജയിപ്പിക്കാൻ സാധിക്കും. ഒരു സീറ്റ് യു.ഡി.എഫിനും ലഭിക്കും. തെരഞ്ഞെടുപ്പ് മാറ്റിെവച്ചതിൽ കോൺഗ്രസ് പ്രതികരിക്കാതിരുന്നത് എന്താണെന്നും വിജയരാഘവൻ ചോദിച്ചു.മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തുന്ന പദപ്രയോഗങ്ങൾ അതിര് കടന്നതാണ്. രമേശ് ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണ്. അതിന് ചികിത്സ തേടുകയാണ് വേണ്ടത്.
സി.പി.എം പ്രവർത്തകെൻറ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരെൻറ പ്രസ്താവന ഗൗരവത്തോടെ കാണുന്നില്ല. കെ. സുധാകരന് പലതും പറയാം. മാധ്യമങ്ങളിൽ വാർത്ത വരാനുള്ള പതിവ് തന്ത്രം മാത്രമാണിത്. മന്ത്രി കെ.ടി. ജലീലിെൻറ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. അത് നിയമപരമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും വിജയരാഘവൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.