പച്ചയായ വർഗീയ കൂട്ടുകെട്ടിന് കോൺഗ്രസ് ഏതറ്റംവരെയും പോകുമെന്ന് വിജയരാഘവൻ
text_fieldsതിരുവനന്തപുരം: തലശേരിയിലും ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളാൻ വഴിയൊരുക്കിയത് ബിജെപി- യു.ഡി.എഫ് ധാരണമൂലമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് മറിക്കാനുള്ള ഡീലിന്‍റെ തെളിവാണ് ഇത്. അധികാരം പിടിക്കാൻ വർഗീയ ശക്തികളുമായി ചേർന്ന് അവിശുദ്ധ സഖ്യത്തിന് യു.ഡി.എഫ് നേതൃത്വം പദ്ധതി തയ്യാറാക്കിയെന്ന് വ്യക്തമാണെന്നും വിജയരാഘവൻ പറഞ്ഞു.
''ബി.ജെ.പി ജില്ല പ്രസിഡന്‍റും മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്‍റും നൽകിയ പത്രികകളാണ് തള്ളിയിരിക്കുന്നത്. ഉയർന്ന നേതാക്കളുടെ പത്രികകൾ തള്ളാൻ ബോധപൂർവം വഴിയൊരുക്കിയെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് മതനിരപേക്ഷ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. പച്ചയായ വർഗീയ കൂട്ടുകെട്ടിന് കോൺഗ്രസ് ഏതറ്റംവരെയും പോകുമെന്ന് പകൽപോലെ തെളിയുകയാണ്.''
''മറ്റു മണ്ഡലങ്ങളിലെല്ലാം അതീവ ശ്രദ്ധയോടെ പത്രിക തയ്യാറാക്കി നൽകിയപ്പോൾ ഇവിടെ അശ്രദ്ധയാണെന്ന് കരുതാൻ കഴിയില്ല. ബിജെപിയും കോൺഗ്രസും നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർഥിക്കുന്നു.'' -വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.