രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകരെന്ന് എ.വിജയരാഘവൻ
text_fieldsകൽപറ്റ: കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും മൃദുഹിന്ദുത്വ പ്രചാരകരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കേരളത്തിലെ കോൺഗ്രസുകാർ ബി.ജെ.പിയുടെ സഹയാത്രികരാണ്. കേന്ദ്രത്തിലും അതാണ് സ്ഥിതിയെന്നും അതുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ ബി.ജെ.പിയിൽ ചേരുന്നതെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വയനാട് വാർത്ത സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ ചിഹ്നം ഉപയോഗപ്പെടുത്തിയാണ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നോട്ടുപോകുന്നത്. കേരളത്തിലെ കോൺഗ്രസുകാർ അതിനേക്കാൾ വലിയ പ്രായോഗിക പ്രവർത്തനം നടത്തുന്നവരാണ്. ചിലപ്പോൾ ഇവരിൽ നിന്നും പഠിച്ചതായിരിക്കാം.രാഹുലിന്‍റെ ഒപ്പമുള്ള സിന്ധ്യയടക്കമുള്ളവർ ബി.ജെ.പിയിൽ പോകുന്നത് അതുകൊണ്ടാണ്.
എല്ലാ സംസ്ഥാനത്തും കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ പോകുന്നുണ്ട്.സംസ്ഥാനത്ത് യു.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ട്. നേമം അതിനുദാഹരണമാണ്. കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക്ലിസ്റ്റിൽ നിന്ന് നിയമനം നടത്തുക എന്നത് അസാധ്യമാണ്. കേരള കോൺഗ്രസ് പോയതോടെ ദുർബലമായ യു.ഡി.എഫ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.