''രാഹുൽ ഗാന്ധിക്ക് മൃദു ഹിന്ദുത്വ സമീപനം; കടൽ യാത്ര വോട്ട് നാടകം''
text_fieldsതൃശൂർ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സി.പി.എം ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവൻ. രാഹുൽ ഗാന്ധി കേരള സർക്കാറിനെതിരെ നടത്തിയ പ്രസ്താവനകൾ മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണെന്നും ബി.ജെ.പിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി തൃശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി മുസ്‍ലിം ലീഗിനെ ക്ഷണിക്കുകയാണ്. ബിജെപിയെ എതിർക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോൺഗ്രസും ഘടക കക്ഷികളും പറയുന്നതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.
ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്. സമര നാടകങ്ങൾ നടത്തുകയാണ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ കോൺഗ്രസ് സർക്കാർ ഭരിക്കുേമ്പാഴാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയത്. രാഹുൽ കടലിൽ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന ചടങ്ങിൽ കേരള സർക്കാറിനെ രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ സി.പി.എം ബി.ജെ.പി ഒത്തുകളി ആരോപിച്ച രാഹുൽ സി.പി.എം കൊടി പിടിക്കുന്നവർക്ക് ഏത് ജോലിയും ലഭിക്കുമെന്നും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.