Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദുത്വ ശക്തികളോട്...

ഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമരമെന്ന്​ എ. വിജയരാഘവന്‍; വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിൽ

text_fields
bookmark_border
ഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമരമെന്ന്​ എ. വിജയരാഘവന്‍; വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിൽ
cancel

കൊണ്ടോട്ടി: തീവ്രഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമരമെന്നതാണ് ഇടതുപക്ഷ നയമെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് മതന്യൂനപക്ഷത്തോടുള്ള വിദ്വേഷം ജനിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാറി​െൻറയും അതിന് നേതൃത്വം നല്‍കുന്ന നരേന്ദ്രമോദിയുടെയും രീതി. ഹിന്ദുത്വ തീവ്രവാദശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം മലപ്പുറത്ത്​ പറഞ്ഞു. എൽ.ഡി.എഫ്​ വികസന മുന്നേറ്റ ജാഥ ഇന്ന്​ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. 20, 21, 22 തീയതികളിലാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലൂടെ ജാഥ സഞ്ചരിക്കുന്നത്.

പൗരത്വത്തിനായി കേരളത്തിലൊരാളും ബി.ജെ.പിയുടെ മുന്നില്‍ കാത്തുനില്‍ക്കേണ്ടിവരുന്ന അവസ്ഥ പിണറായി വിജയൻ സര്‍ക്കാറുണ്ടാക്കില്ല. ബാബരി മസ്​ജിദ്​ തകർത്ത സ്ഥലത്ത് ക്ഷേത്രം പണിയുന്നത് വേദനാജനകമാണ്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ അടിത്തറയാണ് ഇളക്കുന്നത്. ആര്‍.എസ്.എസ് അജണ്ടയാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍. ഇതില്‍ കോണ്‍ഗ്രസിന് പരാതിയില്ല. ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് ക്ഷണിക്കാത്തതാണ് കോണ്‍ഗ്രസി​െൻറ പ്രശ്നം. കോണ്‍ഗ്രസ് നേതാക്കളില്‍ പലരുടേയും ഒരു കാല്‍ ബി.ജെ.പിയിലാണ്. വോട്ടിന് വേണ്ടിയുള്ള അവസരവാദ നിലപാടാണ്​ യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanLDF
Next Story