നാക്കുപിഴ തിരുത്തി എൽ.ഡി.എഫ് കൺവീനർ; 'ബാർ കോഴ സമരം ശരിതന്നെ'
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത എൽ.ഡി.എഫ് കൺവീനർ തെൻറ നാക്കുപിഴ തിരുത്തി. ബാർ േകാഴക്കെതിരെ നടത്തിയത് യു.ഡി.എഫിെൻറ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്താവനയിറക്കി. ബാർ കോഴക്കെതിരായ സമരത്തെ എൽ.ഡി.എഫ് നിരാകരിെച്ചന്ന രീതിയിൽ ഒരു സായാഹ്നപത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാെണന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ബാർ കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്. കെ.എം. മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചനയാണ്. കെ.എം. മാണിയുടെ കുടുംബത്തോട് മാപ്പുപറയേണ്ടത് ഉമ്മൻ ചാണ്ടിയാണ്' -അദ്ദേഹം പറഞ്ഞു. കെ.എം. മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച നടത്തുന്നതുതന്നെ ശരിയല്ലെന്നാണ് ലേഖകനോട് പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫിനും സർക്കാറിനുമെതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്. യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിെൻറ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.
ബാർ കോഴ സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ലെന്നും വിജയരാഘവൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'യു.ഡി.എഫിന് എതിരായിരുന്നു സി.പി.എം സമരം. അന്ന് മാണി യു.ഡി.എഫിൽ നിന്നതുകൊണ്ട് മാത്രമാണ് അേദ്ദഹത്തിനെതിരെ സമരം നടത്തേണ്ടിവന്നത്. മാണി ബാർ കോഴ ഇടപാട് നടത്തിയിട്ടില്ലെന്ന് പാർട്ടിക്ക് ബോധ്യമുണ്ടായിരുന്നു. നോെട്ടണ്ണുന്ന യന്ത്രം മാണിയുടെ വീട്ടിലുണ്ട് തുടങ്ങി ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു'വെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. യു.ഡി.എഫ് വിഷയം ഏറ്റുപിടിച്ച് വെട്ടിലായപ്പോഴാണ് വിജയരാഘവൻ അഭിമുഖത്തെ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.