''പൗരത്വ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നത് െപട്ടെന്ന് സാധ്യമാകുന്നതല്ല''
text_fieldsകോഴിക്കോട്: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നത് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിലുള്ളവരാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. എൽ.ഡി.എഫിെൻറ ജനക്ഷേമ പരിപാടികളെ വിമർശിക്കാനാകാത്തതിനാൽ അപവാദ വ്യവസായം നടത്തുകയാണ് യു.ഡി.എഫ്. അതിെൻറ ആദ്യപടിയായി സ്വർണക്കടത്ത് കേസുമായി വന്നു. രണ്ടാമത് ശബരിമല ഉയർത്തിനോക്കി.
ഇതൊന്നും ശരിയാകാതെ വന്നപ്പോഴാണ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകാരെ മുന്നിൽ നിർത്തി അക്രമ സമരം നടത്തുന്നത്. ഗൂഢാലോചനയിലൂടെ മാത്രമാണ് അക്രമസമരങ്ങൾ ഉണ്ടാകുന്നതെന്നും വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിന് നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. സമരം ചെയ്യാൻ ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കും അവകാശമുള്ളതിനാൽ അവർ അവിടെ സമരം ചെയ്യുന്നു. സമരം നടത്തുന്നവർക്കുതന്നെയാണ് അവസാനിപ്പിക്കാൻ ഉത്തരവാദിത്തമുള്ളതെന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം, സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോട് മുഖം തിരിക്കരുതെന്ന സി.പി.എം സെക്രട്ടേറിയറ്റ് നിർദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾക്ക് വിശദീകരണം നൽകലല്ല തെൻറ പണിയെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ രാഷ്ട്രീയ തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ കേസുകൾ പിൻവലിക്കുക എന്നത് െപട്ടെന്ന് സാധ്യമാകുന്നതല്ല. ഉള്ളടക്കവും സ്വഭാവവുമനുസരിച്ചേ കേസുകൾ പിൻവലിക്കാനാവുകയുള്ളു. അത് രാഷ്ട്രീയ തീരുമാനമായി നടപ്പാക്കാനാകില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പിണറായി ഉറപ്പുപറഞ്ഞിട്ടുണ്ട്.ബി.െജ.പിയുമായി സൗഹൃദം പങ്കിടുന്ന യു.ഡി.എഫിന് ബി.ജെ.പിയുടെ ഏതെങ്കിലും നിലപാടുകൾ എതിർക്കാനാകുമോയെന്നും വിജയരാഘവൻ ചോദിച്ചു.
എല്ലാവിധ മതവർഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമോ എന്ന് യു.ഡി.എഫ് പറയണം. ചോദ്യത്തിന് ഉത്തരം നൽകാതെ വഴിമാറുകയാണ് ഉമ്മൻ ചാണ്ടിയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.