ന്യൂനപക്ഷ വകുപ്പ് വർഗീയത ആളിക്കത്തിക്കാൻ ശ്രമമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്യുന്നതിന് പകരം അതിൻറ പേരില്‍ വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള മുസ്ലിം ലീഗ് നീക്കം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്.
ന്യൂനപക്ഷക്ഷേമ വകുപ്പ് ആര്‍ക്കോ കൊടുത്തശേഷം തിരിച്ചെടുെത്തന്ന കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്തുതവിരുദ്ധമാെണന്നും അദ്ദേഹം പ്രസ്താവിച്ചു. മുഖ്യമന്ത്രിയുടെ ശിപാര്‍ശ അനുസരിച്ചാണ് വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവര്‍ണര്‍ പുറപ്പെടുവിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പൊതുവായ വിലയിരുത്തല്‍. മുസ്ലിം സമുദായത്തിന് എല്‍.ഡി.എഫിലും സര്‍ക്കാറിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. ഇതാണ് ലീഗിനെ വിറളി പിടിപ്പിക്കുന്നത്.
മുസ്ലിം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ് ലീഗ് നേതൃത്വത്തിനുള്ളത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നത്. അതിന് ശക്തി പകരുന്നതിന് പകരം മറിച്ച് പ്രചാരണം നടത്തുന്നത് ആരും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.