എം.പിമാരുടേത് പരിഹാസ്യമായ നീക്കം; ബഹുജന പിന്തുണയില്ലാത്ത സമരമാണ് നടക്കുന്നതെന്ന് എ.വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തിലെ യു.ഡി.എഫ് എം.പിമാരുടേത് പരിഹാസ്യമായ സമരമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. വികസനത്തിന് തുരങ്കംവെക്കാനാണ് എം.പിമാർ ശ്രമിച്ചത്. ചരിത്രത്തിൽ ഇത്തരം വിവരക്കേട് കാണില്ലെന്നും വിജയരാഘവൻ പറഞ്ഞു. സാധാരണ ജനങ്ങൾക്ക് കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബഹുജന പിന്തുണയില്ലാത്ത സമരമാണ് ഇപ്പോൾ നടക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതിന് മുമ്പ് ഉടമകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെ-റെയിൽ സർവേ നടപടികൾ ഇന്ന് താൽക്കാലികമായി നിർത്തിവെച്ചു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സർവേ നടപടികൾ നിർത്തിവെച്ചതെന്നാണ് സൂചന. സംസ്ഥാനത്തെവിടെയും ഇന്ന് സർവേ നടക്കുന്നില്ല. അതേസമയം, സംസ്ഥാനത്ത് മുഴുവൻ സർവേ നിർത്തിവെച്ചിട്ടില്ലെന്നാണ് കെ റെയിൽ അധികൃതർ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.